Surprise Me!

അതിഥി വേഷത്തിൽ മോഹൻലാൽ വീണ്ടും , ഇത്തവണ രഞ്ജിത്ത് സിനിമയിൽ | filmibeat Malayalam

2018-01-19 826 Dailymotion

ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ഒരുമിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റുകളുടെ തമ്പുരാക്കന്‍മാര്‍ ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അതിന് ശേഷം ഒടിയന്റെ അവസാന ഘട്ട ഷെഡ്യൂളിലേക്ക് താരം ജോയിന്‍ ചെയ്യുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.അജോയ് വര്‍മ്മയുടെ സിനിമയുടെ ചിത്രീകരണം നടക്കുന്നതിന് മുന്നോടിയായി മോഹന്‍ലാല്‍ കുടുംബസമേതം വിദേശയാത്ര നടത്തിയിരുന്നു. അതിന് ശേഷമാണ് പുതിയ സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജിത്തു മോഹന്‍ലാലും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലാണ്.മോഹന്‍ലാല്‍ അതിഥിയായി എത്തുന്ന മൂന്നാമത്തെ സിനിമയാണ് ബിലാത്തിക്കഥ. നിവിന്‍ പോളി റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ എത്തുന്നുണ്ട്. രജീഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകത്തിലും അദ്ദേഹം അതിഥിയായി എത്തുന്നുണ്ട്.

Buy Now on CodeCanyon